Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Trophy

America

ഹൂ​സ്റ്റ​ൺ ച​ല​ഞ്ചേ​ഴ്സി​നെ വീ​ഴ്ത്തി കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് ജേ​താ​ക്ക​ൾ; കോ​ർ​ട്ടി​ൽ ആ​വേ​ശ​മാ​യി സി​നി​മാ​താ​രം ത​മ്പി ആ​ന്‍റ​ണി​യും

 

ഡാ​ള​സ്: 36-ാമ​ത് ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ സൂ​പ്പ​ർ ട്രോ​ഫി വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​വേ​ശ​ക​ര​മാ​യ 40+ മാ​സ്റ്റേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് കി​രീ​ടം ചൂ​ടി. 40 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ പ​രി​ച​യ​സ​മ്പ​ന്ന​ത​യും പോ​രാ​ട്ട​വീ​ര്യ​വും മാ​റ്റു​ര​ച്ച ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ ഹൂ​സ്റ്റ​ൺ ച​ല​ഞ്ചേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കാ​ലി​ഫോ​ർ​ണി​യ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ഫൈ​ന​ലി​ൽ ക​ടു​ത്ത പോ​രാ​ട്ടം കാ​ഴ്ച​വ​ച്ച ഹൂ​സ്റ്റ​ൺ ച​ല​ഞ്ചേ​ഴ്സ് റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി. ഡാള​സ്, ഫി​ലാ​ഡ​ൽ​ഫി​യ, ഹൂ​സ്റ്റ​ൺ, കാ​ലി​ഫോ​ർ​ണി​യ എ​ന്നീ നാ​ല് പ്ര​മു​ഖ ടീ​മു​ക​ളാ​ണ് മാ​സ്റ്റേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ ഇ​ത്ത​വ​ണ മാ​റ്റു​ര​ച്ച​ത്.

ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ലെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കാ​ലി​ഫോ​ർ​ണി​യ​യും ഹൂ​സ്റ്റ​ണും ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. മ​ല​യാ​ള ച​ല​ച്ചി​ത്ര നി​ർമാ​​താ​വും പ്ര​മു​ഖ ന​ട​നു​മാ​യ ത​മ്പി ആ​ന്‍റ​ണി​യു​ടെ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ​ത്തെ മാ​സ്റ്റേ​ഴ്‌​സ് ടൂ​ർ​ണ​മെ​ന്‍റി​ന് വ​ൻ ആ​വേ​ശ​മാ​ണ് പ​ക​ർ​ന്ന​ത്.

പ്ര​ശ​സ്ത താ​രം ബാ​ബു ആ​ന്‍റ​ണി​യു​ടെ സ​ഹോ​ദ​ര​ൻ കൂ​ടി​യാ​യ ത​മ്പി ആ​ന്‍റ​ണി, കാ​ലി​ഫോ​ർ​ണി​യ ബ്ലാ​സ്റ്റേ​ഴ്‌​സ് ടീ​മി​ന്‍റെ ജ​ഴ്സി​യി​ലാ​ണ് കോ​ർ​ട്ടി​ലി​റ​ങ്ങി​യ​ത്. പ്രാ​യ​ത്തെ വെ​ല്ലു​ന്ന കാ​യി​ക​ക്ഷ​മ​ത​യോ​ടെ താ​രം കോ​ർ​ട്ടി​ൽ കാ​ഴ്ച​വച്ച മി​ക​ച്ച പ്ര​ക​ട​നം കാ​ണി​ക​ളു​ടെ​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും കെെയ​ടി നേ​ടി.

Latest News

Corehub Up